ഒഡിഷയില്‍ 11കെവി ലൈനിലൂടെ വൈദ്യുതാഘാതമേറ്റ് 7 ആനകള്‍ ചരിഞ്ഞു

ദെന്‍കനാല്‍: ഒഡിഷയിലെ ദെന്‍കനാല്‍ ജില്ലയില്‍ വൈദ്യുതാഘാതമേറ്റ് ഏഴ് കാട്ടാനകള്‍ ചരിഞ്ഞു. ശനിയാഴ്ച കമലാങ്ക ഗ്രാമത്തിലാണ് സംഭവം.സദര്‍ വനമേഖലയില്‍നിന്നും ഗ്രാമത്തിലെത്തിയ ആനകള്‍ വയല്‍കടക്കുന്നതിനിടെ പൊട്ടിവീണ 11കെവി വൈദ്യുതലൈനുകളില്‍ തട്ടിയതാണ് അപകടകാരണമായത്. 13 ആനകളാണ് കൂട്ടത്തിലുണ്ടായിരുന്നത്. ചരിഞ്ഞവയില്‍ അഞ്ചെണ്ണം പിടിയാനകളാണ്.

രാവിലെ ആനകള്‍ ചരിഞ്ഞുകിടക്കുന്നത് കണ്ട ഗ്രാമവാസികള്‍ വനംവകുപ്പ് അധികൃതരെ വിവരമറിയിക്കുകയായിരുന്നു.സംഭവത്തെ തുടര്‍ന്ന് ആറു ഉദ്യോഗസ്ഥരേ സസ്‌പെന്‍ഡ് ചെയ്തു, ഒരാളെ പിരിച്ചുവിട്ടു.

Top