ഒമാനിൽ ഇന്ന് ഏഴ് കോവിഡ് മരണങ്ങൾ കൂടി

മസ്‌ക്കറ്റ് : ഒമാനിൽ ഇന്ന് ഏഴ് കോവിഡ് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു . ഇതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 797 ആയി. 185 പേര്‍ക്ക് കൂടി രോഗം ഭേദമായി. രാജ്യത്ത് ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 90,660 ആയി. ഇന്ന് മാത്രം 438 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു.

92.7 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. ആകെ രോഗമുക്തരായവരുടെ എണ്ണം 84113 ആയി. 488 പേരാണ് നിലവില്‍ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇതില്‍ 184 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. കൂടാതെ ഒരു ഇന്ത്യൻ നഴ്സും ഒമാനിൽ കോവിഡ് ബാധിച്ച് മരിച്ചു. ബ്ലെസി തോമസ് എന്ന ഇന്ത്യൻ നഴ്‌സാണ് കോവിഡ് ബാധയെ തുടർന്ന് മരണപ്പെട്ടത്. ഒമാൻ ആരോഗ്യമന്ത്രാലയം ബ്ലസിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി.

ഒമാനിലെ ആരോഗ്യപ്രവർത്തകർക്കിടയിൽ ആദ്യമായി റിപ്പോർട്ട് ചെയ്ത മരണം കൂടിയാണ് ഇന്ത്യൻ നഴ്സിന്റേത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 62 കോവിഡ് രോഗികളെ രാജ്യത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

Top