കൊളംബിയന്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് ഏഴു പേര്‍ കൊല്ലപ്പെട്ടു

ബഗോട്ട: കൊളംബിയന്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്ന് ഏഴു പേര്‍ കൊല്ലപ്പെട്ടു. മൂന്നു പേരെ കാണാതായി. ആന്റിയോക്വിയയിലെ സെഗോവിയയിലാണ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്. പൈലറ്റടക്കം പത്ത് പേര്‍ കോപ്റ്ററിലുണ്ടായിരുന്നു. കാണാതായ മൂന്നു പേര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്.

എംഐ-17 ഹെലികോപ്റ്ററാണ് തകര്‍ന്നതെന്നാണ് വിവരം. കൊക്കേഷ്യ നഗരത്തിലെ മിഷനുമായി ബന്ധപ്പെട്ട് സഞ്ചരിക്കുന്നതിനിടെ അപകടം നടന്നത്. അപകടത്തിന്റെ കാരണം വ്യക്തമല്ല.

Top