മുംബൈയില്‍ നൂറ് കെട്ടിടങ്ങള്‍ അപകടാവസ്ഥയില്‍ ; ഏഴ് കെട്ടികള്‍ അതീവ ഗുരുതരാവസ്ഥയില്‍

മുംബൈ: മഹാരാഷ്ട്രയിലെ മുംബൈയില്‍ നൂറ് കെട്ടിടങ്ങള്‍ അപകടാവസ്ഥയില്‍. ഇതില്‍ 50 വര്‍ഷത്തില്‍ അധികം പഴക്കമുള്ള ഏഴ് കെട്ടികള്‍ അതീവ ഗുരുതരാവസ്ഥയിലാണെന്നും മഹാരാഷ്ട്ര ഹൗസിംഗ് ആന്‍ഡ് ഏരിയ ഡെവലപ്‌മെന്റ് അഥോറിറ്റി അറിയിച്ചു.

286 കുടുംബങ്ങള്‍ ഈ കെട്ടിടങ്ങളില്‍നിന്നു ഒഴിഞ്ഞു പോയിട്ടുണ്ടെന്നും ശേഷിക്കുന്ന 117 കുടുംബങ്ങള്‍ക്ക് ഒഴിഞ്ഞു പോകാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ടെന്ന് മന്ത്രി പ്രകാശ് മേത്ത പറഞ്ഞു. ഏഴ് കെട്ടിടങ്ങള്‍ക്കു പുറമേ 93 കെട്ടിടങ്ങള്‍ അപകടവസ്ഥയിലാണെന്നും അധികൃതര്‍ മുന്നറിപ്പ് നല്‍കി.

Top