7.52 ലക്ഷം രൂപയുടെ കവാസാക്കി 2018 KX250F ഇന്ത്യന്‍ വിപണിയില്‍

പുതുക്കിയ എഞ്ചിനും സസ്‌പെന്‍ഷന്‍ സെറ്റപ്പുമായി കവാസാക്കി 2018 KX250F ഇന്ത്യന്‍ വിപണിയില്‍ എത്തി.

7.52 ലക്ഷം രൂപ വിലയിലാണ് അപ്‌ഡേറ്റഡ് ഡേര്‍ട്ട് മോട്ടോര്‍ സൈക്കിള്‍ ഇന്ത്യയില്‍ എത്തിയിരിക്കുന്നത്.

2017 മോഡലിനെ അപേക്ഷിച്ച്, 2018 KX250F കുറഞ്ഞ ലാപ് ടൈമിംഗാണ് കാഴ്ചവെയ്ക്കുന്നതെന്ന് കവാസാക്കി അവകാശപ്പെടുന്നു.

റേസ് ട്രാക്കുകളില്‍ മാത്രമാണ് കവാസാക്കി KX250F ഉപയോഗിക്കാന്‍ സാധിക്കുക. മാത്രമല്ല, പൊതു നിരത്തില്‍ KX250F ഡേര്‍ട്ട് ഉപയോഗിക്കാന്‍ അനുവാദമില്ല.

249 സിസി ഫോര്‍സ്‌ട്രോക്ക്, സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് 2018 KX250F ന്റെ പവര്‍ഹൗസ്. പുതിയ ത്രോട്ടിടല്‍ ബോഡി, ഫ്യൂവല്‍ ഇഞ്ചക്ടര്‍, ഫ്യൂവല്‍ പമ്പ്, ഇന്‍ടെയ്ക് ബൂട്ട്, കാംഷിഫ്റ്റ് ഉള്‍പ്പെടുന്നതാണ് അപ്‌ഡേറ്റഡ് 2018 വേര്‍ഷന്‍.

പുതുക്കിയ സിലിണ്ടര്‍ ഹെഡാണ് KX250F ല്‍ ഇടംപിടിക്കുന്നത്. കൂടാതെ, മോഡലിന്റെ കംപ്രഷന്‍ റേഷ്യോയും കവാസാക്കി പുന:ക്രമീകരിച്ചിട്ടുണ്ട്.

കൂടുതല്‍ പവര്‍ ബാന്‍ഡ് ലഭിക്കുന്നതിനായി 2018 KX250F ല്‍ പുതിയ എക്‌സ്‌ഹോസ്റ്റ് ഹെഡറും കവാസാക്കി നല്‍കുന്നു. അലൂമിനിയം പെരിമീറ്റര്‍ ഫ്രെയിം പശ്ചാത്തലമായാണ് 2018 കവാസാാക്കി KX250F ഉം എത്തുന്നത്.

KX ലൊഞ്ച് കണ്‍ട്രോള്‍ സിസ്റ്റവും KX250F ന്റെ ഫീച്ചറാണ്. കംപ്ലീറ്റ്‌ലി ബില്‍ട്ട് യൂണിറ്റായാണ് 2018 കവാസാക്കി KX250F ഇന്ത്യയില്‍ ലഭ്യമാകുന്നത്.

പഴയ മോഡലില്‍ നിന്നും 3,80,000 രൂപയുടെ വിലവര്‍ധനവാണ് 2018 KX250F രേഖപ്പെടുത്തുന്നത്.

Top