7.2 Earthquake Strikes Tajikistan, Tremors Felt In Delhi

ദുഷ്ഹാന്‍ബേ: ഏഷ്യന്‍ രാജ്യമായ താജികിസ്ഥാനില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.2 രേഖപ്പെടുത്തി. ഉത്തരേന്ത്യയും ഭൂചലനത്തില്‍ കുലുങ്ങി.

ഡല്‍ഹി, പഞ്ചാബ്, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലാണ് പ്രകടമ്പനമുണ്ടായത്. ഭൂകമ്പത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

അഫ്ഗാനിസ്താനിലും പാകിസ്താനിലും ഉസ്ബക്കിസ്താനിലും ഭൂചലനം അനുഭവപ്പെട്ടു.

ചണ്ഡീഗഡ്ഡിലും ജമ്മു കശ്മീരിലെ ശ്രീനഗറിലും ജനങ്ങള്‍ ഭൂചലനത്തെത്തുടര്‍ന്ന് കെട്ടിടങ്ങളില്‍നിന്ന് പുറത്തിറങ്ങിയെന്ന് എ.എന്‍.ഐ വാര്‍ത്താ ഏജന്‍സി ട്വിറ്ററിലൂടെ അറിയിച്ചു.

Top