ഇന്ത്യയില്‍നിന്ന് വിട്ട് പോയത് 7000 ലക്ഷപ്രഭുക്കള്‍ ; സമ്പന്നരുടെ കണക്കില്‍ ഓസ്‌ട്രേലിയ ഒന്നാമത്‌

visa

ന്യൂഡല്‍ഹി: ഇന്ത്യയില്‍നിന്ന് കഴിഞ്ഞ വര്‍ഷം കൊഴിഞ്ഞ് പോയത് ഏഴായിരം ലക്ഷപ്രഭുക്കള്‍. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 16 ശതമാനം സമ്പന്നരാണ് ഇന്ത്യ വിട്ടിരിക്കുന്നത്. 10,000 കോടീശ്വരന്‍മാരാണ് കഴിഞ്ഞ വര്‍ഷം ചൈനയില്‍നിന്ന് ഒഴിഞ്ഞ് പോയിരിക്കുന്നത്.

സമ്പന്നരായവര്‍ രാജ്യം വിട്ട് പോകുന്നതില്‍ തുര്‍ക്കി, യു.കെ, ഫ്രാന്‍സ്, റഷ്യ എന്നിവര്‍ തൊട്ടുപിന്നിലായിട്ടുണ്ട്. ‘ന്യൂവേള്‍ഡ് വെല്‍ത്ത്’ എന്ന ഗവേഷണ സ്ഥാപനമാണ് കണക്ക് പുറത്ത് വിട്ടിരിക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ള സമ്പന്നര്‍ അമേരിക്ക, കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് എന്നീ രാജ്യങ്ങളിലേക്കാണ് കുടിയേറുന്നത്.

ചൈനയില്‍ നിന്നുള്ളവര്‍ അമേരിക്ക, കാനഡ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലേയ്ക്കുമാണ് പോകുന്നത്. കഴിഞ്ഞ പത്തുവര്‍ഷത്തെ സമ്പന്നരുടെ കാര്യത്തില്‍ ഓസ്‌ട്രേലിയയാണ് മുന്‍പില്‍. 83 ശതമാനം നേട്ടമാണ് ഓസ്‌ട്രേലിയ നേടിയിരിക്കുന്നത്. എന്നാല്‍, 20 ശതമാനം നേട്ടം മാത്രമാണ് അമേരിക്കയില്‍ ഉണ്ടായിരിക്കുന്നത്.

Top