മണ്ണിരയ്ക്കായി തെരഞ്ഞപ്പോള്‍ ആറ് വയസുകാരന് കിട്ടയിത് പവിഴപ്പുറ്റ്‌

ലണ്ടൻ: തോട്ടത്തിൽ മണ്ണിരകളെ തിരഞ്ഞ ആറ് വയസുകാരന് ലഭിച്ചത് അനേകം വർഷം പഴക്കമുള്ള ഫോസിൽ. ഇംഗ്ലണ്ടിലെ വെസ്റ്റ് മിഡ്‌ലാൻഡിലെ വാൾസാലിയിലാണ് സംഭവം നടന്നത്. 488 ദശലക്ഷം പഴക്കമുള്ള ഫോസിലാണ് സിദ്ദാഖ് സിംഗ് ജാമാത് എന്ന കുട്ടിയ്ക്ക് കിട്ടിയത്. പവിഴപ്പുറ്റിന്റെ ഫോസിലാണിതെന്ന് അന്വേഷണത്തിൽ കണ്ടെത്തി.

അടുക്കളത്തോട്ടത്തിൽ മണ്ണിരയ്ക്കായി കുഴിയ്ക്കുമ്പോഴാണ് ഈ അപൂർവ്വ വസ്തു ശ്രദ്ധയിൽപ്പെടുന്നത്. ഏതെങ്കിലും ജീവിയുടെ കൊമ്പാകും ഇതെന്നാണ് ആദ്യം കരുതിയത്. എന്നാൽ സമ്മാനമായി കിട്ടിയ ഫോസിൽ തിരിച്ചറിയുന്ന കിറ്റ് ഉപയോഗിച്ച് പരിശോധിച്ചപ്പോഴാണ് താൻ കണ്ടെത്തിയത് ഫോസിലാണെന്ന് കുട്ടിയ്ക്ക് മനസിലാകുന്നത്. തുടർന്ന് വീട്ടിൽ വിവരം അറിയിക്കുകയായിരുന്നു.

വിചിത്ര രീതിയിലുള്ള വസ്തു കണ്ട് ആദ്യം അമ്പരന്നുവെന്ന് പിതാവ് വിഷ് സിംഗ് പറയുന്നു. കൂടുതൽ പരിശോധനയിൽ ഹോൺ കോറൽ വിഭാഗത്തിൽ ഉൾപ്പെടുന്ന ഫോസിലാണിതെന്ന് തിരിച്ചറിഞ്ഞു. മകൻ കണ്ടെത്തിയ ഫോസിൽ ബർമിംഗ്ഹാം സർവ്വകലാശാലയിലെ മ്യൂസിയത്തിന് കൈമാറാൽ ഒരുങ്ങുകയാണ് കുടുംബം. ഇതിനായുള്ള നടപടിക്രമങ്ങൾ ആരംഭിച്ചതായി കുടുംബം പറയുന്നു.

Top