ലോക്‌സഭ തെരഞ്ഞെടുപ്പ് ആറാം ഘട്ടം നാളെ ; ഇന്ന് നിശബ്ദ പ്രചാരണം

ന്യൂഡല്‍ഹി: പൊതുതെരഞ്ഞെടുപ്പിന്റെ ആറാം ഘട്ട വോട്ടെടുപ്പിനുള്ള പരസ്യ പ്രചാരണം അവസാനിച്ചു. ഇന്ന് നിശബ്ദ പ്രചാരണം. രാജ്യത്തെ ഏഴ് സംസ്ഥാനങ്ങളിലെ 59 മണ്ഡലങ്ങളിലാണ് ഞായറാഴ്ച വോട്ടെടുപ്പ് നടക്കുന്നത്.

കേന്ദ്രമന്ത്രി മനേക ഗാന്ധി, എസ്പി നേതാവ് അഖിലേഷ് യാദവ്, കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ്, ബിജെപിയുടെ പ്രഗ്യ സിംഗ് ഠാക്കൂര്‍, മുന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍ എന്നിവരാണ് നാളെ ജനവിധി തേടുന്ന പ്രമുഖ സ്ഥാനാര്‍ഥികള്‍. ആകെ 968 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പഞ്ചാബിലും ഹിമാചല്‍ പ്രദേശിലും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് മധ്യപ്രദേശിലും പ്രചരണത്തിന് എത്തും. 19നാണ് ഏഴാം ഘട്ട വോട്ടെടുപ്പ്. ഇതോടെ ലോക്സഭ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകും. 23നാണ് വോട്ടെണ്ണല്‍.

Top