69ാ-മത് ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണം ഇന്ന്; രാഷ്ട്രപതി ദ്രൗപദി മുര്‍മു അവാര്‍ഡുകള്‍ വിതരണം ചെയ്യും

ഡല്‍ഹി: 69ാ-മത് ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണം ഇന്നു നടക്കും. വൈകുന്നേരം ഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു അവാര്‍ഡുകള്‍ വിതരണം ചെയ്യും. കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂറും പുരസ്‌കാര ചടങ്ങിനുണ്ടാകും.

മികച്ച നടന്‍ അല്ലു അര്‍ജുന്‍, മികച്ച നടിമാരായ ആലിയ ഭട്ട്, കൃതി സനോന്‍ എന്നിവരടക്കമുള്ള അവാര്‍ഡ് ജേതാക്കള്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങും. ‘ഹോം’ എന്ന സിനിമയിലെ അഭിനയത്തിന് പ്രത്യേക ജൂറി പുരസ്‌കാരം നേടിയ ഇന്ദ്രന്‍സ്, നവാഗത സംവിധായകനുള്ള ഇന്ദിരാഗാന്ധി പുരസ്‌കാരം നേടിയ വിഷ്ണുമോഹന്‍ (മേപ്പടിയാന്‍), ഒറിജിനല്‍ തിരക്കഥയ്ക്ക് പുരസ്‌കാരം നേടിയ ഷാഹി കബീര്‍ (നായാട്ട്), പരിസ്ഥിതിചിത്രമായ ആവാസവ്യൂഹത്തിന്റെ സംവിധായകന്‍ കൃഷാന്ദ്, ലൊക്കേഷന്‍ ശബ്ദലേഖനത്തിന് അരുണ്‍ അശോക്, സോനു കെ പി (ചവിട്ട്) എന്നിവരും ഹിന്ദി ചിത്രമായ ഗംഗുഭായ് കത്തിയാവാഡിയുടെ റീ റെക്കാഡിംഗിന് മലയാളി സിനോയ് ജോസഫും അവാര്‍ഡ് ഏറ്റുവാങ്ങും.

Top