മൊബൈല്‍ ഹാന്‍ഡ്സെറ്റ് നിര്‍മ്മാതാക്കളായ മൈക്രോമാക്സ് 699 രൂപ മുതല്‍ വിലയുള്ള രണ്ട് മൊബൈല്‍ ഫോണുകള്‍ പുറത്തിറക്കി. 699 രൂപ വിലയുള്ള ജോയ് എക്സ് 1800 ആണ് ആദ്യത്തേത്. 1.76 ഇഞ്ച് സ്ക്രീന്‍,0.08 മെഗാപിക്സല്‍ ക്യാമറ,എക്സ്പാന്‍ഡ് ചെയ്യാവുന്ന നാല് ജിബി സ്റ്റോറേജ്, 750എംഎഎച്ച് ബാറ്ററി എന്നിവയാണ് ഈ മോഡലിന്റെ സവിശേഷതകള്‍.
രണ്ടാമത്തെ മോഡലായ ജോയ് എക്സ് 1850 ഡ്യുവല്‍ സിമ്മാണ്. വില വെറും 749 രൂപ മാത്രം. 1800 എംഎഎച്ച് ബാറ്ററിയാണ് മറ്റൊരു പ്രത്യേകത. ഒരു നല്ല ബാറ്ററിയുള്ള ബാക് ആപ്പ് ഡിവൈസ് ആവശ്യമായി വരുന്നവര്‍ക്കാണ് ഈ ഫോണ്‍ കൊണ്ട് ഗുണം എന്നാണ് മൈക്രോമാക്സ് പറയുന്നത്.
ജോയ് സീരീസിന്റെ പായ്ക്കിംഗും വ്യത്യസ്തത പുലര്‍ത്തുന്നു. ബോക്സില്‍ നിന്നും വ്യത്യസ്തമായി പ്ലാസ്റ്റിക് കവറിലാണ് ജോയ് ഹാന്‍ഡ് സെറ്റുകള്‍ ലഭ്യമാവുക.
1.76 ഇഞ്ച് സ്ക്രീന്‍, 4 ജിബിവരെ വര്‍ദ്ധിപ്പിക്കാവുന്ന മെമ്മറി, എഫ്എം റേഡിയോ, 0.08 എംപി ക്യാമറ തുടങ്ങിയ പ്രത്യേകതകളൊക്കെ ഫോണിനുണ്ട്. ഇതില്‍ ജോയി എക്സ് 1800 ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്, ജോയി എക്സ് 1850 അടുത്ത് തന്നെ വിപണിയില്‍ എത്തും. ജോയ് എക്സ് 1800 ഇതിനോടകം വിപണിയിലെത്തിക്കഴിഞ്ഞു.ജോയ് എക്സ് 1850 ഒരാഴ്ചയ്ക്കകം വിപണിയിലെത്തും.