TN prathapan-rahul gandhi-letter

ന്യൂഡല്‍ഹി: കയ്പമംഗലത്ത് മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട് രാഹുല്‍ഗാന്ധിക്ക് കത്ത് അയച്ചുവെന്ന വാര്‍ത്ത നിഷേധിച്ച് ടി എന്‍ പ്രതാപന്‍ എംഎല്‍എ. താന്‍ അത്തരത്തിലൊരു കത്ത് അയച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. താന്‍ ഹൈക്കമാന്‍ഡിന്റെ ആവശ്യപ്രകാരമാണ് മത്സരിക്കുന്നതെന്ന് പ്രതാപന്‍ പറഞ്ഞു.

പരസ്യമായി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്ന് പ്രഖ്യാപിച്ച ടി എന്‍ പ്രതാപന്‍ കയ്പമംഗലത്ത് തന്നെ മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്ക് കത്ത് അയച്ചതായാണ് റിപ്പോര്‍ട്ട്. മത്സര രംഗത്തു നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടതിലൂടെ പ്രതാപന്‍ നാടകം കളിക്കുകയായിരുന്നു.

രാഹുല്‍ഗാന്ധിയുടെ നിര്‍ദ്ദേശപ്രകാരമാണ് താന്‍ മത്സരിക്കുന്നതെന്നായിരുന്നു ടി എന്‍ പ്രതാപന്റെ വിശദീകരണം. ന്യൂനപക്ഷ വോട്ടുകള്‍ അധികമുള്ളതിനാല്‍ കയ്പമംഗലത്ത് താന്‍ വിജയിക്കുമെന്നായിരുന്നു കത്തില്‍ സൂചിപ്പിച്ചിരുന്നത്. കത്ത് തെരഞ്ഞെടുപ്പ് സമിതി യോഗത്തില്‍ രാഹുല്‍ഗാന്ധി വായിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Top