69 ലക്ഷം രൂപ വിലവരുന്ന കഞ്ചാവ് ത്രിപുരയില്‍ നിന്ന് പിടികൂടി

ഭുവനേശ്വര്‍: ത്രിപുരയിലെ സെപാഹിജാലയില്‍ നിന്ന് 69 ലക്ഷം രൂപ വിലവരുന്ന കഞ്ചാവ് പിടികൂടി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബിഎസ്എഫും റവന്യൂ ഇന്റലിജന്‍സും കലംചൗര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഉള്‍വനത്തില്‍ സംയുക്തമായി നടത്തിയ തെരച്ചിലിലാണ് കഞ്ചാവ് പിടികൂടിയത്.

സഞ്ചയ് കുമാര്‍, കെ.സി പൂനിയ എന്നിവരുടെ നേത്യത്വത്തിലായിരുന്നു തെരച്ചില്‍ നടന്നത്. സംഭവ സ്ഥലത്ത് കൂടുതല്‍ തെരച്ചില്‍ നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

 

Top