69ാമത് ബെര്‍ലിന്‍ ചലച്ചിത്രമേളയ്ക്ക് തുടക്കം;ബോളിവുഡ് ചിത്രം ഗള്ളി ബോയ് പ്രദര്‍ശിപ്പിച്ചു

ബെര്‍ലിന്‍: 69ാമത് ബെര്‍ലിന്‍ ചലച്ചിത്രമേളയ്ക്ക് തുടക്കമായി. ഇത്തവണ സ്ത്രീപക്ഷ ചിത്രങ്ങള്‍ക്കാണ് പ്രാധാന്യം കൂടുതല്‍. ഏതാണ്ട് 45 ശതമാനത്തോളം സ്ത്രീപക്ഷ സിനിമകള്‍ ഇത്തവണ ഫിലിംഫെസ്റ്റിവലില്‍ ഉണ്ട്.

ഇന്ത്യയില്‍ നിന്ന് സോയ അക്തര്‍ സംവിധാനം ചെയ്ത ബോളിവുഡ് ചിത്രം ഗള്ളി ബോയ് ബെര്‍ലിന്‍ മേളയിലെ പ്രത്യേക വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചു. പ്രൗഡഗംഭീരമായ ചടങ്ങുകളോടെയാണ് 69ാമത് ചലച്ചിത്രമേളയ്ക്ക് തുടക്കമായത്. ലോകത്തെങ്ങുമുള്ള മികച്ച ചിത്രങ്ങളുടെ നിര തന്നെയുണ്ട് ഇത്തവണ.

Top