muralidharan-sudheeran

തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന് ശക്തമായ മറുപടിയുമായി കെ.മുരളീധരന്‍ എം.എല്‍.എ. സര്‍ക്കാരിന് തെറ്റുപറ്റിയിട്ടുണ്ടെങ്കില്‍ മുഖ്യമന്ത്രിയെ നേരിട്ട് അറിയിക്കണം. അല്ലാതെ പരസ്യ വിമര്‍ശം നടത്തുകയല്ല വേണ്ടത്. സര്‍ക്കാര്‍ നടപടിക്കെതിരെ കത്ത് എഴുതിയിട്ട് പ്രസിദ്ധീകരിക്കുന്നത് ശരിയല്ല, മലര്‍ന്ന് കിടന്ന് തുപ്പുന്നതു പോലെയാണത്. വിമര്‍ശനങ്ങള്‍ പാര്‍ട്ടി വേദിയിലാണ് ഉന്നയിക്കേണ്ടതെന്നും മുരളീധരന്‍ പറഞ്ഞു.

നാല് തവണ എം.എല്‍.എ ആയവര്‍ മാറി നില്‍ക്കണമെന്ന സുധീരന്റെ പ്രസ്താവനയേയും മുരളീധരന്‍ വിമര്‍ശിച്ചു. തുടര്‍ച്ചയായി മത്സരിച്ച് ജയിക്കുന്ന എം.എല്‍.എമാര്‍ ഓടിളക്കി വന്നവരല്ലെന്നായിരുന്നു മുരളീധരന്റെ പരാമര്‍ശം. ഇവര്‍ മാറി നില്‍ക്കണോ അതോ വീണ്ടും മത്സരിക്കണോ എന്നത് ഹൈക്കമാന്‍ഡ് തീരുമാനിക്കും. തിരഞ്ഞെടുപ്പില്‍ മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം പുതുമുഖങ്ങള്‍ക്ക് പ്രധാന്യം നല്‍കുമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.

Top