jayasurya in sidhrath bharathan next

ദിലീപ് നായകനായ ചന്ദ്രേട്ടന്‍ എവിടെയാണെന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം സിദ്ധാര്‍ത്ഥ് ഭരതന്‍ പുതിയ ചിത്രം സംവിധാനം ചെയ്യാന്‍ പോകുന്നു. സിദ്ധാര്‍ത്ഥിന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ജയസൂര്യയാണ് നായകന്‍. തിരക്കഥ പൂര്‍ത്തിയായാള്‍ ഉടന്‍ തന്നെ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിക്കും. ആഗസ്റ്റിലോ സെപ്റ്റംബറിലോ ചിത്രീകരണം ആരംഭിക്കാനാണ് സാധ്യത. കമലിന്റെ നമ്മള്‍ എന്ന ചിത്രത്തിലൂടെ സിനിമാ രംഗത്തെത്തിയ സിദ്ധാര്‍ത്ഥ് നിദ്ര എന്ന ചിത്രമാണ് ആദ്യമായി സംവിധാനം ചെയ്തത്. അതില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചതും സിദ്ധാര്‍ത്ഥ് ആയിരുന്നു.

മുന്‍പ് സിദ്ധാര്‍ത്ഥിന്റെ അടുത്ത ചിത്രത്തില്‍ മോഹലാല്‍ നായകനാകുന്നു എന്ന് വാര്‍ത്തകള്‍ വന്നിരുന്നു.

Top