പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് ചോക്ലേറ്റ് നൽകി പീഡനം:68 കാരൻ അറസ്റ്റിൽ

ചെന്നൈ: പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് ചോക്ലേറ്റുകൾ നൽകി പോൺ ചിത്രങ്ങൾ കാണാൻ നിർബന്ധിച്ചെന്ന കേസിൽ 68 കാരൻ അറസ്റ്റിൽ. ചെന്നൈയിലാണ് സംഭവം.

പെൺകുട്ടി അമ്മയോട് കാര്യം പറഞ്ഞതോടെയാണ് വിഷയം പുറംലോകം അറിയുന്നത്. ചോക്ലേറ്റ് നൽകിയതിനു ശേഷം കുട്ടികളെ പോൺ ചിത്രങ്ങൾ കാണിക്കുന്നതായാണ് പരാതി. പെൺകുട്ടി വിവരം പറഞ്ഞതോടെ അമ്മ പൊലീസിൽ പരാതി നൽകുകയായിരുന്നു.

എല്ലൂർ സ്വദേശിയായ പുഷ്പരാജ് എന്നയാൾക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. മകൾക്ക് ഇയാൾ ചോക്ലേറ്റ് നൽകുകയും മൊബൈൽ ഫോൺ കളിക്കാനും നൽകിയതായി സ്ത്രീയുടെ പരാതിയിൽ പറയുന്നു.

Top