യുഎഇയില്‍ 679 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

അബൂദബി : യുഎഇയില്‍ ഇന്ന് 679 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ 85,595 പേര്‍ക്കാണ് രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ചത്. അതേസമയം, കോവിഡ് ബാധിച്ച്‌ 24 മണിക്കൂറിനിടെ ഒരു മരണം കൂടി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു.

813 പേര്‍ പുതുതായി രോഗമുക്തരായി. ഇതുവരെ 75,086 പേരാണ് രോഗമുക്തരായത്. നിലവില്‍ 10,104 പേരാണ് ചികിത്സയിലുള്ളത്. ആകെ മരണസംഖ്യ 405 ആയി. 72,000ത്തിലധികം പുതിയ കോവിഡ് പരിശോധനകള്‍ കൂടി നടത്തിയതായി യുഎഇ ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു.

Top