കുവൈത്തില്‍ 676 പേര്‍ക്കു കൂടി കോവിഡ്

കുവൈത്ത് : കുവൈത്തില്‍ 676 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ കുവൈത്തില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 108268 ആയി . 7457 പേരാണ്​ നിലവിൽ ചികിത്സയിലുള്ളത്​. 139 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്​. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ കോവിഡ്​ മരണം 632ല്‍ എത്തി. അതേസമയം 630 പേര്‍ കൂടി രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് 1,00,179 പേരാണ്​ കോവിഡ് മുക്തരായത് എന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Top