Newspaper releases email trail after Vijay Mallya denies interview

ന്യൂഡല്‍ഹി: ഇന്ത്യയിലേയ്ക്ക് മടങ്ങാന്‍ പറ്റിയ സമയമല്ലെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് കിംഗ് ഫിഷര്‍ ഉടമയും വിവാദ വ്യവസായിയുമായ വിജയ് മല്യ. ഗാര്‍ഡിയന്‍ പത്രത്തിന് നല്‍കിയ ഇ മെയില്‍ അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങള്‍ എന്ന് നിലയ്ക്ക് വാര്‍ത്ത വന്നിരുന്നു. എന്നാല്‍ താന്‍ ആര്‍ക്കും അഭിമുഖം അനുവദിച്ചിട്ടില്ലെന്ന് വിജയ് മല്യ വ്യക്തമാക്കി. ട്വിറ്ററിലാണ് മല്യ ഇക്കാര്യം പറഞ്ഞത്.

അതേ സമയം അഭിമുഖം മല്യ അനുവദിച്ചത് തന്നെയാണെന്ന് ഗാര്‍ഡിയന്‍ വ്യക്തമാക്കി. മാര്‍ച്ച് 12നാണ് ഞങ്ങള്‍ തയ്യാറാക്കിയ ചോദ്യാവലിയ്ക്ക് വിജയ് മല്യ മറുപടി നല്‍കിയത്. വിജയ് മല്യയുടെ ഇ മെയില്‍ ഐ.ഡിയില്‍ നിന്ന് തന്നെയാണ് മറുപടി വന്നിരിയ്ക്കുന്നത്. വിജയ് മല്യയുടെ അഭിഭാഷകനും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് ഗാര്‍ഡിയന്‍ പറയുന്നത്.

Top