മുംബൈയിൽ ഇൻഷുറൻസ് ഏജന്റിനെ ഇടപാടുകാരി കൊലപ്പെടുത്തി കൊള്ളയടിച്ചു

മുംബൈ : മുംബൈയിൽ 67കാരിയായ ഇൻഷുറൻസ് ഏജന്റിനെ കൊലപ്പെടുത്തി ഇടപാടുകാരി കൊള്ളയടിച്ചു.

കീർത്തിനിധി വിദ്യാധർ ശർമ എന്ന ഇൻഷുറൻസ് ഏജന്റാണ് കൊല്ലപ്പെട്ടത്.

വിധവയും,രണ്ട് കുട്ടികളുടെ അമ്മയുമായ പുഷ്പ വാസന്ദാനിയാണ് (43) ഏജന്റിനെ കൊലപ്പെടുത്തി മോഷണം നടത്തിയത്.

ഇവരെ അർനല തീരദേശ പൊലീസ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തു.

കീർത്തിനിധി വിദ്യാധർ ശർമയെ കൊലപ്പെടുത്തിയ ശേഷം സ്വർണ ബ്രേസ്ലെറ്റ്, നാല് വളകൾ, മൻഗൽസുത്ര, രണ്ട് മൊബൈൽ ഫോണുകൾ, ഒരു ഐപാഡ്, രണ്ട് ഡെബിറ്റ് കാർഡുകൾ, ഒരു റെസ്റ്റ് വാച്ച് ഉൾപ്പെടെയുള്ള വിലയേറിയ വസ്തുക്കൾ പുഷ്പ വാസന്ദാനി മോഷ്ടിച്ചു.

കീർത്തിനിധി ഗ്ലോബൽ സിറ്റി കോംപ്ലക്സിൽ മകനും മരുമകൾക്കുമൊപ്പമാണ് താമസം. 6 മാസം മുമ്പാണ് ഇവർ കാണ്ഡിവലിയിൽ നിന്ന് വിരാറിലേയ്ക്ക് താമസം മാറ്റിയത്.

ഞാറാഴ്ച ഞങ്ങൾ താമസിക്കുന്ന അതെ കെട്ടിടത്തിൽ അമ്മയ്ക്ക് ഒരു ഫോൺ വന്നിരുന്നു. തുടർന്ന് അമ്മ അവരെ കാണാനായി പുറത്തേയ്ക്ക് പോയി. അന്ന് രാത്രി അവർ തിരിച്ചു വന്നില്ല. തുടർന്ന് ആർനാല പൊലീസ് സ്റ്റേഷനിൽ അമ്മയെ കാണാതായി പരാതി നൽകി. പിറ്റേ ദിവസം രാവിലെ മഞ്ജുവാണ് അമ്മ പുഷ്പ വാസന്ദാനിയെ കാണാനാണ് പോയതെന്ന് പറഞ്ഞത്. തുടർന്ന് അവരുടെ ഫ്ലാറ്റിൽ പോയി നോക്കിയെങ്കിലും അത് അടച്ചിട്ട നിലയിലായിരുന്നുവെന്നും മകൻ വികാസ് വ്യക്തമാക്കി.

വികാസിന്റെ പരാതിയെത്തുടർന്ന് പൊലീസ് എത്തി പുഷ്പ വാസന്ദാനിയുടെ ഫ്ലാറ്റിനുള്ളിൽ പ്രവേശിച്ച് പരിശോധന നടത്തിയപ്പോഴാണ് കുളിമുറിയിൽ കീർത്തിനിധി വിദ്യാധർ ശർമയുടെ മൃതദേഹം കണ്ടെത്തിയത്.

റിയൽ എസ്റ്റേറ്റ് ബ്രോക്കറാണ് പുഷ്പ വാസന്ദാനിയെന്നും, ഐപിസിയിലെ 302 (കൊലപാതകം), 392 (കവർച്ച) എന്നീ വകുപ്പുകൾ പ്രകാരമാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്നും വിരാർ പൊലീസിലെ ഡെപ്യൂട്ടി സൂപ്രണ്ട് ജയന്ത് ബജാബലെ അറിയിച്ചു.

Top