66 ദിവസം കടലില്‍ കഴിഞ്ഞ ആളെ രക്ഷപെടുത്തി

വാഷിംഗ്ടണ്‍: 66 ദിവസം കടലില്‍ കഴിഞ്ഞ ആളെ രക്ഷപെടുത്തി. നോര്‍ത്ത് കരോളിന തീരത്തോടു ചേര്‍ന്ന് മീന്‍പിടിക്കുന്നതിനിടെ കാണാതായ 37 കാരനായ ലൂയിസ് ജോര്‍ദാനെയാണ് ജര്‍മ്മന്‍ കപ്പല്‍ രക്ഷപെടുത്തിയത്.

തന്റെ ചെറു ബോട്ടില്‍ മീന്‍പിടിക്കുവാന്‍ പോയ ലൂയിസിന് ദിശതെറ്റുകയും കടലില്‍ അകപ്പെട്ടു പോകുകയുമായിരുന്നു. ബോട്ടില്‍ കരുതിയിരുന്ന ഭക്ഷണവും വെള്ളവും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ തീര്‍ന്നു. ഇതെ തുടര്‍ന്ന് മഴവെള്ളവും കടലില്‍ നിന്നും പിടിച്ച മീനുകളും ഭക്ഷിച്ചാണ് ഇയാള്‍ ജീവിച്ചിരുന്നത്.

ജര്‍മ്മന്‍ കപ്പല്‍ കടന്നു പോകുന്നതു കണ്ട് ഇയാള്‍ ബഹളം വയ്ക്കുകയും കപ്പലിലുള്ളവര്‍ ഇതു കാണുവാന്‍ ഇടയായതുമാണ് വീണ്ടും ലൂയിസിനെ ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടു വന്നത്. ലൂയിസിന്റെ തോളില്‍ ചില പരിക്കുകള്‍ പറ്റിയിട്ടുണ്ട്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന ലൂയിസിന്റെ ശരീരത്തില്‍ നിന്നും ധാരളമായി ജലം നഷ്ടപ്പെട്ടിട്ടുമുണ്ട്.

Top