തെരുവ് നായ്ക്കളെ പീഡനത്തിന് ഇരയാക്കിയ 65 കാരൻ അറസ്റ്റിൽ

മുംബൈ: മുംബൈയിൽ തെരുവുനായ്ക്കളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ 65 കാരൻ അറസ്റ്റിൽ. ഇയാൾ നായ്ക്കളെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. അന്ധേരിയിലെ ഗിൽബർട്ട് ഹിൽ ഏരിയയിലാണ് ഇയാൾ താമസിക്കുന്നത്.

പച്ചക്കറി വിൽപ്പനക്കാരനായ അഹമ്മദ് ഷാഹി എന്നയാളാണ് അറസ്റ്റിലായത്. എൻജിഒ സംഘടനയായ ബോംബെ ആനിമൽ റൈറ്റ്സ് ആണ് പൊലീസിൽ പരാതിയും തെളിവുകളും നൽകിയത്. എൻജിഒ പ്രവർത്തകരാണ് അഹമ്മദ് നായ്ക്കളെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ പകർത്തിയത്.

ആളൊഴിഞ്ഞ സ്ഥലത്ത് നായയെ കൊണ്ടുവന്ന് ഇയാൾ പീഡിപ്പിക്കുകയായിരുന്നു.

 

Top