65 lakhs win lottery;winner dies in fire

കടുത്തുരുത്തി: സംസ്ഥാന സര്‍ക്കാരിന്റെ 65 ലക്ഷം രൂപയുടെ വിന്‍ വിന്‍ ഭാഗ്യക്കുറി ലഭിച്ചിട്ടും അത് സ്വീകരിക്കാനുളള ഭാഗ്യം സജിക്കുണ്ടായില്ല.

സമ്മാനം ലഭിച്ച തുക സ്വീകരിക്കുന്നതിനു മുമ്പ് കോട്ടയം കടുത്തുരുത്തി സ്വദേശി പെരുവ കാരിക്കോട് കളത്തിപ്പറമ്പില്‍ പീറ്ററിന്റെ മകന്‍ കെ.പി സജി (37) പൊളളലേറ്റു മരിച്ചു.

വെല്‍ഡിംഗിനിടെ വെടിമരുന്നിനു തീപിടിച്ചാണ് അപകടം ഉണ്ടായത്.ലോട്ടറി വഴി ഭാഗ്യം എത്തിയതിന്റെ പിറ്റേന്നാണ് അപകടം ഉണ്ടായത്.

ജൂലെ 29 നാണ് വെല്‍ഡിങ് ജോലികള്‍ക്കിടെ മുറിയില്‍ സൂക്ഷിച്ചിരുന്ന വെടിമരുന്നിനു തീപിടിച്ച് ഗുരുതരമായി സജിക്ക് പൊളളലേറ്റത്. വിദഗ്ധ ചികിത്സയ്ക്കായി എറണാകുളം മെഡിക്കല്‍ സെന്റര്‍ ആശുപത്രിയിലേക്ക് സജിയെ മാറ്റിയിരുന്നുവെങ്കിലും ഇന്നലെ പുലര്‍ച്ചേ മരണമടയുകയായിരുന്നു.

കഴിഞ്ഞയാഴ്ചത്തെ കേരള ഭാഗ്യക്കുറിയില്‍ ഒന്നാം സമ്മാനം സജിക്കായിരുന്നു ലഭിച്ചത്.

ജൂലൈ 25 നു നറുക്കെടുത്ത കേരള ലോട്ടറിയുടെ വിന്‍ വിന്‍ ലോട്ടറിയുടെ ഒന്നാം സമ്മാനം സജിക്ക് ലഭിച്ചിരുന്നു.

സമ്മാനം സജി ഏറ്റുവാങ്ങിയിരുന്നില്ല. അതിനു മുമ്പാണ് സജിയെ തേടി മരണം കവര്‍ന്നെടുത്തത്. ശാന്തയാണ് സജിയുടെ മാതാവ്.

ഭാര്യ വെള്ളൂര്‍ മൂഴിക്കോട്ട് ജെസി. മക്കള്‍ അനുഷ, നിമിഷ. സംസ്‌കാരം നടത്തി. ടിക്കറ്റ് വെള്ളൂര്‍ അര്‍ബന്‍ ബാങ്കില്‍ ഏല്‍പ്പിച്ചിരിക്കുകയാണ്.

Top