‘Thank you JNU’ posters, Pak, ISIS flags waved at Srinagar protest

ശ്രീനഗര്‍: ജെഎന്‍യു സംഭവങ്ങളുടെ തുടര്‍ച്ചയായി ജമ്മു കാശ്മീരിലെ ശ്രീനഗറിലും സംഘര്‍ഷം. പാക്കിസ്ഥാന്റെയും ഐഎസിന്റെയും പതാകയേന്തി യുവാക്കള്‍ ശ്രീനഗറില്‍ നടത്തിയ പ്രതിഷേധം അക്രമാസക്തമായി. അഫ്‌സല്‍ ഗുരുവിനെ പിന്തുണച്ചു മുദ്രാവാക്യങ്ങള്‍ വിളിച്ച പ്രതിഷേധക്കാര്‍ ‘ നന്ദി ജെഎന്‍യു’ എന്ന് എഴുതിയ ബാനറുകളും ഉയര്‍ത്തിക്കാട്ടി.

ഇരുന്നൂറോളം വരുന്ന അക്രമികള്‍ സുരക്ഷാസേനയ്ക്കു നേരെ കല്ലെറിഞ്ഞു. ഇതേത്തുടര്‍ന്ന് പോലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി. പോലീസുകാരടക്കം എട്ടോളം പേര്‍ക്കു പരിക്കേറ്റതായാണ് വിവരം.

അതേസമയം, ജെഎന്‍യുവില്‍ അഫ്‌സല്‍ ഗുരു അനുസ്മരണം നടക്കുന്നതിന് രണ്ടു ദിവസം മുമ്പ് കശ്മീരില്‍ നിന്നുള്ള പത്തു പേര്‍ ജെഎന്‍യുവിലെത്തിയതിന്റെ സൂചനകള്‍ പുറത്തു വന്നിട്ടുണ്ട്. ഫെബ്രുവരി ഏഴിനാണ് ഇവര്‍ എത്തിയതെന്നും അതിനുശേഷമാണ് ജെഎന്‍യുവില്‍ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Top