ഫ്ലാറ്റിന്‍റെ പതിനാലം നിലയില്‍ നിന്ന് പൂച്ചയെ എറിഞ്ഞുകൊന്ന 64 കാരന്‍ അറസ്റ്റില്‍

മുംബൈ: ഫ്‌ലാറ്റിന്റെ പതിനാലം നിലയില്‍ നിന്ന് പൂച്ചയെ എറിഞ്ഞുകൊന്ന 64കാരന്‍ പിടിയില്‍. ശിവറാം പഞ്ചല്‍ എന്നയാളാണ് അറസ്റ്റിലായത്. മുംബൈയിലെ താനെയില്‍ നവംബര്‍ 14 നാണ് സംഭവം നടന്നത്.

ശിവറാമിന്റെ അയല്‍ക്കാരന്റെ പൂച്ചയാണിത്. പൂച്ച നിരന്തരം ഫ്‌ലാറ്റില്‍ കയറുന്നതില്‍ ശിവറാമിന് അസ്വസ്ഥതയുണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു.

പൂച്ചയെ കഴുത്തില്‍ തൂക്കി പുറത്തേക്ക് എറിയുകയായിരുന്നു ശിവറാം. ശിവറാമിന്റെ വീട്ടുജോലിക്കാരന്‍ സംഭവത്തിന് ദൃക്‌സാക്ഷിയായിരുന്നു.

Top