കാലവര്‍ഷക്കെടുതിയില്‍ ഉത്തരാഖണ്ഡില്‍ ഇതുവരെ 637 കോടി രൂപയുടെ നഷ്ടങ്ങള്‍; 14 വരെ ശക്തമായ മഴ

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ഇന്ന് മുതല്‍ 14-ാം തീയതി വരെ ശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഋഷികേശ്, നീലകണ്ഠ്, ജില്ലകളില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കനത്ത മഴ പെയ്യ്തെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സംസ്ഥാനത്തെ മഴയെ തുടര്‍ന്നുള്ള മണ്ണിടിച്ചിലില്‍ 2 മരണവും റിപ്പോര്‍ട്ട് ചെയ്തു. കാലവര്‍ഷക്കെടുതിയില്‍ ഉത്തരാഖണ്ഡ് സംസ്ഥാനത്തിന് ഇതുവരെ 637 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായത്.

മഴ മുന്നറിയിപ്പ് കണക്കിലെടുത്ത് സംസ്ഥാനത്തെ പലയിടങ്ങളില്‍ റെഡ് അലേര്‍ട്ടും ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചു. ഡെറാഡൂണ്‍, പൗരി, തെഹ്രി എന്നിവിടങ്ങളിലാണ് റെഡ് അലേര്‍ട്ട്. ചമ്പാവത്ത്, നൈനിറ്റാള്‍, ഉദ്ദം സിംഗ് നഗര്‍ എന്നിവിടങ്ങളില്‍ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചു.

Top