63 മരണങ്ങള്‍കൂടി; ഗള്‍ഫിലെ കോവിഡ് മരണസംഖ്യ 3669 ആയി

കുവൈറ്റ്: 63 കോവിഡ് മരണങ്ങള്‍ കൂടി സ്ഥിരീകരിച്ചതോടെ ഗള്‍ഫില്‍ മരണസംഖ്യ 3669 ആയി. ആറായിരത്തിലേറെ പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഗള്‍ഫിലെ കോവിഡ് രോഗികളുടെ എണ്ണം 5,60,000 ആയി.

സൗദി അറേബ്യയിലാണ് 45 മരണം. ഒമാനില്‍ ഒമ്പതും ബഹ്‌റൈനില്‍ അഞ്ചും കുവൈത്തില്‍ മൂന്നും ഖത്തറില്‍ ഒന്നുമാണ് മരണം. തുടര്‍ച്ചയായ രണ്ടാം ദിവസവും യു.എ.ഇയില്‍ കോവിഡ് മരണമില്ല. സൗദി അറേബ്യയിലും ഒമാനിലുമാണ് കോവിഡ് രോഗികളുടെ എണ്ണം കൂടുതല്‍. യു.എ.ഇയിലും ഖത്തറിലും രോഗികളുടെ എണ്ണവും നന്നെ കുറഞ്ഞിട്ടുണ്ട്. 4,58,000 പേര്‍ക്ക് ഇതിനകം കോവിഡ് മുക്തി ലഭിച്ചു.

പ്രതിരോധ നടപടികള്‍ കൂടുതല്‍ ശക്തമാക്കാനുള്ള തയാറെടുപ്പിലാണ് മിക്ക ഗള്‍ഫ് രാജ്യങ്ങളും. കോവിഡ് വാക്‌സിന്റെ മൂന്നാംഘട്ട ക്ലിനിക്കല്‍ പരീക്ഷണത്തിന് അബൂദബിയില്‍ തുടക്കമായി.

Top