അഫ്ഗാന്‍ സുരക്ഷാസേന 24 മണിക്കൂറിനുള്ളില്‍ 63 ഭീകരരെ വധിച്ചു

Afghanistan

കാബൂള്‍: 24 മണിക്കൂറിനുള്ളില്‍ അഫ്ഗാന്‍ സുരക്ഷാസേന നടത്തിയ ആക്രമണത്തില്‍ 63 ഭീകരരെ വധിച്ചു. നംഗര്‍ഹാര്‍, ഉരുസ്ഗന്‍, ഫറാ, കണ്ഡഹാര്‍, പക്ടിയ എന്നീ പ്രവിശ്യകളില്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ 14പേര്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടനയില്‍ പ്രവര്‍ത്തിക്കുന്നവരാണെന്ന് അഫ്ഗാന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ആക്രമണത്തിന് ശേഷം നടത്തിയ തിരച്ചിലില്‍ ആയുധങ്ങള്‍, സ്‌ഫോടക വസ്തുക്കള്‍ എന്നിവ കണ്ടെടുത്തതായി പ്രതിരോധ മന്ത്രാലയം വക്താവ് മുഹമ്മദ് റദ്മാനിഷ് വ്യക്തമാക്കി.

Top