India-Srilanka-T20-tomorrow

ന്യൂഡല്‍ഹി: ഇന്ത്യശ്രീലങ്ക ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരം ചൊവ്വാഴ്ച പൂനെയില്‍ നടക്കും. പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റേഡിയത്തിലാണ് മത്സരം നടക്കുന്നത്.

സൂപ്പര്‍ താരം വിരാട് കോഹ്ലിക്ക് വിശ്രമം നല്‍കിയായിരിക്കും ആദ്യമത്സരത്തിന് ഇന്ത്യ ഇറങ്ങുക. ട്വന്റി20 റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യക്ക് ആ സ്ഥാനം നിലനിര്‍ത്താന്‍ വിജയം അനിവാര്യമാണ്.

അതേസമയം, ബാറ്റിംഗ് നെടുംതൂണായ തിലകരത്‌ന ദില്‍ഷന് പരുക്കേറ്റത് ലങ്കയ്ക്ക് തിരിച്ചടിയായിട്ടുണ്ട്. ഏഷ്യാകപ്പിനും ലോകകപ്പിനും മുന്‍പ് യുവരാജ് സിംഗ്, സുരേഷ് റെയ്‌ന എന്നിവരടക്കമുള്ള താരങ്ങള്‍ക്ക് ഫോമിലേക്ക് മടങ്ങിയെത്താനുള്ള അവസരമാണ് ശ്രീലങ്കന്‍ പരമ്പര.

Top