ഫ്രഞ്ച് കോൺസുലേറ്റ് ഗാർഡിന് നേരെ ആക്രമണം: ജിദ്ദ സ്വദേശി അറസ്റ്റിൽ

ജിദ്ദ; ഫ്രഞ്ച് കോൺസുലേറ്റിന്റെ സ്പെഷ്യൽ ഫോഴ്സ് ഡിപ്ലോമാറ്റിക്ക് സെക്യൂരിറ്റി ഗാർഡിന് നേരെ ആക്രമണം. ജിദ്ദയിലെ ഫ്രഞ്ച് കോസിലേറ്റിനു നേരെയായിരുന്നു ആക്രമണം. സൗദി സ്വദേശി ആയ യുവാവ് ഫ്രഞ്ച് കൗസിലേറ്റിലെ സെക്യൂരിറ്റിയെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു എന്നാണ് പുറത്ത് വരുന്ന വാർത്ത.

പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കുത്തേറ്റ സെക്യൂരിറ്റി ഗാർഡിന്റെ ആരോഗ്യനിലയിൽ പ്രശ്നങ്ങൾ ഒന്നുമില്ലെന്നും, പേടിക്കേണ്ട സാഹചര്യം ഇല്ലെന്നും ഹോസ്പിറ്റൽ അധികൃതർ അറിയിച്ചു.

Top