യുഎഇയില്‍ ഇന്ന് 617 കൊവിഡ് രോഗികള്‍; രണ്ടു മരണം

അബുദാബി: യുഎഇയില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ക്രമാനുഗതമായ കുറവ്. പുതിയതായി 617 പേര്‍ക്ക് മാത്രമാണ് രാജ്യത്ത് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇന്ന് 714 പേര്‍ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് ബാധിച്ച് രണ്ടുപേരാണ് മരിച്ചത്.

പുതിയതായി നടത്തിയ 3,51,718 പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 7,30,135പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 7,21,367 പേര്‍ രോഗമുക്തരാവുകയും 2,066 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 6,702 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.

Top