യുപി നാലാംഘട്ട തെരഞ്ഞെടുപ്പില്‍ 61.1 ശതമാനം പോളിംഗ്

ലഖിംപൂര്‍: ഉത്തര്‍പ്രദേശില്‍ നാലാം ഘട്ട തെരഞ്ഞെടുപ്പില്‍ 60.1% പോളിംഗ്. നിര്‍ണ്ണായക മണ്ഡലങ്ങളായ ലഖിംപുര്‍ ഖേരി, ഉന്നാവ്, റായ്ബറേലി തുടങ്ങിയ ജില്ലകളില്‍ മികച്ച പോളിംഗാണ് നടന്നത്. മിക്ക മണ്ഡലങ്ങളിലും പോളിംഗ് ശതമാനം 60 കടന്നു. ബിജെപി ശക്തികേന്ദ്രങ്ങളായ നഗര മണ്ഡലങ്ങളിലും, പ്രതിപക്ഷ പാര്‍ട്ടികളുടെ ശക്തികേന്ദ്രങ്ങളായ ദളിത് ന്യൂനപക്ഷ മേഖലകളിലും ഭേദപ്പെട്ട പോളിംഗ് നടന്നു.

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ബിഎസ്പി അധ്യക്ഷ മായാവതി തുടങ്ങിയവര്‍ ലഖ്‌നൗവില്‍ വോട്ട് രേഖടുത്തി. ബിജെപി പരാജയം മണത്തു കഴിഞ്ഞെന്നും യോഗി ആദിത്യനാഥിന് ഗോരഖ്പൂരിലേക്ക് വിമാന ടിക്കറ്റ് എടുത്തു കഴിഞ്ഞെന്നും സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് പരിഹസിച്ചു. മാര്‍ച്ച് പത്തിന് അഖിലേഷ് ലണ്ടനിലേക്ക് ടിക്കറ്റടുക്കുമെന്ന ബിജെപി പരിഹാസത്തിന് മറുപടി നല്‍കുകയായിരുന്നു അഖിലേഷ് യാദവ്.

 

Top