അറുപതാം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തിരിതെളിഞ്ഞു; ഇനി കലയുടെ നാളുകള്‍

കാസര്‍ഗോഡ്: അറുപതാം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കാഞ്ഞങ്ങാട്ട് തിരിതെളിഞ്ഞു. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ജീവന്‍ ബാബു പതാക ഉയര്‍ത്തിയതോടെ കലോത്സവത്തിന്റെ ഔദ്യോഗിക ചടങ്ങുകള്‍ക്ക് തുടക്കമായി. തുടര്‍ന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ മേള ഉദ്ഘാടനം ചെയ്തു. നടന്‍ ജയസൂര്യയായിരുന്നു മുഖ്യാതിഥിയായി എത്തിച്ചേര്‍ന്നത്.

സംഗീത സംവിധായകൻ കാഞ്ഞങ്ങാട് രാമചന്ദ്രന്റെ നേതൃത്വത്തിൽ 60 അധ്യാപകർ ചേർന്ന് കലോൽസവത്തിന്റെ സ്വാഗത ഗാനം ആലപിച്ചു. തുടർന്ന് വിവിധ കലാപരിപാടികളും ചടങ്ങിൽ അരങ്ങേറി.

28 വേദികളിലായാണ് മത്സരം ക്രമീകരിച്ചിരിക്കുന്നത്. 239 ഇനങ്ങളിലായി പതിനായിരത്തോളം വിദ്യാര്‍ഥികളാണ് കലോത്സവത്തില്‍ മാറ്റുരക്കുന്നത്. ആദ്യദിനം മോഹിനിയാട്ടം, കുച്ചിപ്പുടി അടക്കമുള്ള മൽസരങ്ങൾ രാവിലെയും ഉച്ചയ്ക്ക് ശേഷം ദഫ് മുട്ട്, ചവിട്ടു നാടകം പൂരക്കളി അടക്കമുള്ള ഇനങ്ങളും നടക്കും.

Top