ആറ് മാസത്തിനുള്ളില്‍ 6000 റെയില്‍വേ സ്റ്റേഷനുകളില്‍ വൈഫൈ ലഭ്യമാക്കുമെന്ന് പീയുഷ് ഗോയല്‍

piyush goyal

ന്യൂഡല്‍ഹി: അടുത്ത ആറ് മാസത്തിനുള്ളില്‍ രാജ്യത്തെ ആറായിരം റെയില്‍വേ സ്റ്റേഷനുകളില്‍ വൈഫൈ ലഭ്യമാക്കുമെന്ന് കേന്ദ്ര മന്ത്രി പീയുഷ് ഗോയല്‍. രാജ്യത്ത് ഡിജിറ്റല്‍ സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിന് ഉള്‍പ്രദേശങ്ങളില്‍ പോലും ഇത് പ്രയോജനപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഒഎഫ്‌സി കേബിളുകള്‍ അപര്യാപ്തമായതിനാല്‍ വൈഫൈ സംവിധാനത്തിലൂടെ രാജ്യത്തെ ജനങ്ങള്‍ പരസ്പരം ബന്ധിപ്പിക്കുക എന്ന ലക്ഷ്യമാണ് റെയില്‍വേയ്ക്കുള്ളത്.

കൃത്യനിഷ്ഠ കൂടുതല്‍ മെച്ചപ്പെടുത്താന്‍ കമ്പ്യൂട്ടര്‍വല്‍ക്കരണമാണ് റെയില്‍വേയുടെ അടുത്ത പദ്ധതി. സമ്പൂര്‍ണ്ണ ഇന്റര്‍നെറ്റ് വല്‍ക്കരണ പദ്ധതിയുടെ ആദ്യഘട്ടത്തില്‍ തന്നെ സമയക്രമം 73-74 ശതമാനം വരെ മെച്ചപ്പെടുത്താമെന്നാണ് കരുതുന്നത്. ജിഎസ്പി ഉപയോഗിച്ച് എല്ലാ വിവരങ്ങളും നേരിട്ട് മൊബൈല്‍ വഴി ലഭ്യമാക്കുന്നതിനുള്ള കാര്യങ്ങള്‍ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

Top