മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ പ്രകൃതി വിരുദ്ധപീഡനത്തിന് ഇരയാക്കിയ അറുപതുകാരന്‍ അറസ്റ്റില്‍

rape

കാലടി: മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ പീഡനത്തിനിരയാക്കിയ അറുപതുകാരന്‍ അറസ്റ്റില്‍. തോട്ടകം അമ്പാട്ട് വീട്ടില്‍ ഭാസ്‌കരനാണ് കാലടി പൊലീസിന്റെ പിടിയിലായത്. ഇയാളുടെ അയല്‍വാസിയായ മൂന്നാം ക്ലാസുകാരിയെ പ്രകൃതി വിരുദ്ധപീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി.

പല തവണ പീഡനം തുടര്‍ന്നതോടെ കുട്ടി വിവരം മുത്തശ്ശിയെ അറിയിക്കുകയും തുടര്‍ന്ന് ഇവര്‍ പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. കാലടി പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇന്നലെ വൈകിട്ടോടെ ഭാസ്‌കരനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാള്‍ക്കെതിരെ പോക്‌സോ വകുപ്പ് പ്രകാരംപൊലീസ് കേസെടുത്തു. കാലടി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Top