വിക്രം പ്രഭുവിന്റെ ’60 വയദ് മാനിരം’ ട്രെയിലര്‍ കാണാം

പ്രകാശ് രാജ്, വിക്രം പ്രഭു, സമുദ്രക്കനി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രം 60 വയദ് മാനിരത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ‘ഗോദി ബന്നാ സാധാരണ മൈകാറ്റ്’ എന്ന കന്നഡ ചിത്രത്തിന്റെ തമിഴ് റീമേക്കാണ് ചിത്രം. ഇന്ദുജയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. രാധാ മോഹനാണ് തമിഴ് റീമേക്ക് ചെയ്യുന്നത്.

ഇളയരാജയാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. മറവി രോഗത്താല്‍ കാണാതായ അച്ഛനെ തേടിയുള്ള മകന്റെ യാത്രയാണ് ചിത്രം പറയുന്നത്. എസ് തനുവാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ജ്യോതിക നായികയായെത്തുന്ന കാട്രിന്‍ മൊഴിയാണ് രാധാ മോഹന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ബോളിവുഡ് ചിത്രം തുമാരി സുലുവിന്റെ തമിഴ് റീമേക്കാണ് കാട്രിന്‍ മൊഴി.

Top