ബെയ്‌റൂട്ട് സ്‌ഫോടനം; അറുപതിലധികം ആളുകളെ ഇതുവരെ കണ്ടെത്തിയില്ല

ബെയ്‌റൂട്ട്: ലബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടില്‍ ഇരട്ടസ്ഫോടനം നടന്ന് നാല് ദിവസം പിന്നിട്ടിട്ടും അറുപതിലധികം ആളുകളെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല.

154 ആളുകള്‍ മരിച്ചു. ഇതില്‍ 25 പേരെ തിരിച്ചറിഞ്ഞിട്ടില്ല. അറുപതിലധികം പേരെ കാണാതായിട്ടുണ്ട്. അവരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. 5000-ത്തോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ 120 പേരുടെ നില അതീവ ഗുരുതരമാണ്.’ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

അതേസമയം, സ്ഫോടനം സംബന്ധിച്ചു സ്വതന്ത്രാന്വേഷണം വേണമെന്ന് ഐക്യ രാഷ്ട്ര സംഘടനയുടെ മനുഷ്യാവകാശ ഹൈക്കമ്മിഷണര്‍ ആവശ്യപ്പെട്ടു. ആക്രമണസാധ്യത പൂര്‍ണമായി തള്ളുന്നില്ലെന്ന് യുഎസ് പറഞ്ഞിരുന്നു. അവശിഷ്ടങ്ങള്‍ക്കിടയിലെ തിരച്ചിലുകള്‍ തുടരുന്നു. യുഎന്‍ ഏജന്‍സികള്‍ സൗജന്യഭക്ഷണപ്പൊതികളും മരുന്നുകളും വിതരണം ചെയ്യുന്നുണ്ടെങ്കിലും ആശുപത്രികള്‍ അടക്കം തകര്‍ന്നടിഞ്ഞ നഗരത്തിലെ സ്ഥിതി ദയനീയമാണ്.

Top