സമരം അമ്പത് ദിവസം പിന്നിട്ടപ്പോള്‍ അറുപത് നഴ്‌സുമാരെയും മാനേജ്‌മെന്റ് പിരിച്ചുവിട്ടു

കോട്ടയം : കോട്ടയം ഭാരത് ആശുപത്രിയില്‍ സമരം ചെയ്തിരുന്ന അറുപത് നഴ്‌സുമാരെയും മാനേജ്‌മെന്റ് പിരിച്ചുവിട്ടു.

എന്നാല്‍ ആരെയും പിരിച്ചുവിട്ടിട്ടില്ലെന്നും ചിലരുടെ കരാര്‍ പുതുക്കിയിട്ടില്ലെന്ന് മാനേജ്‌മെന്റ് അറിയിച്ചു. നഴ്‌സുമാരുടെ സമരം അമ്പത് ദിവസം പിന്നിടുമ്പോഴാണ് മാനേജ്‌മെന്റിന്റെ പ്രതികാര നടപടി.

പുറത്താക്കിയ ഒമ്പത് നേഴ്‌സുമാരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് വനിതാ നേഴ്‌സുമാര്‍ സമരം നടത്തുന്നത്. കരാര്‍ കാലാവധി കഴിഞ്ഞതിനാല്‍ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കില്ലെന്നാണ് മാനേജ്‌മെന്റിന്റെ വാദം.

എന്നാല്‍ സമരം ചെയ്തതിന്റെ പ്രതികാര നടപടിയാണിതെന്നാണ് നേഴ്‌സുമാര്‍ പറയുന്നത. പ്രശ്‌നത്തില്‍ ലേബര്‍ കമ്മീഷണര്‍ ഇടപെടണമെന്നാണ് നേഴ്‌സുമാരുടെ സംഘടനയായ യുഎന്‍എയുടെ ആവശ്യം

Top