കാറിന്റെ ഡോറില്‍ 60 കിലോ കഞ്ചാവ്; ആന്ധ്ര സ്വദേശികൾ പിടിയില്‍

കൊല്ലം: കേരള- തമിഴ്‌നാട് അതിര്‍ത്തിയായ കൊല്ലം കോട്ടവാസലില്‍ 60 കിലോ കഞ്ചാവ് പിടികൂടി. കാറിന്റെ ഡോറുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു.

കാറിലുണ്ടായിരുന്ന 2 ആന്ധ്ര സ്വദേശികളെ പൊലീസ് പിടികൂടി. കൊലസാനി ഹരിബാബു (39), ചെമ്പട്ടി ബ്രാമ്യ (35) എന്നിവരാണ് പിടിയിലായത്.

കഞ്ചാവ് കടത്താനായി ഉപയോഗിച്ച കാര്‍ തെലങ്കാന റജിസ്‌ട്രേഷനിലാണ്. കഞ്ചാവ് കടത്തുന്നതായി കൊട്ടാരക്കര റൂറല്‍ എസ്പിക്ക് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണു പരിശോധന നടത്തിയത്.

 

Top