6 Youths Drown In Sabarmati River In Gujarat

അഹമ്മദാബാദ്: ഗുജറാത്തിലെ സബര്‍മതി നദിയില്‍ ആറു യുവാക്കള്‍ മുങ്ങി മരിച്ചു. സംസ്ഥാനത്തെ സബര്‍ക്കന്ദാ ജില്ലയിലുള്ളവരാണ് മരിച്ചവര്‍.

ഉല്ലാസയാത്രയ്ക്കിടയിലാണ് ദുരന്തം സംഭവിച്ചത്. പുരാതനമായ ഒരു ശിവക്ഷേത്രത്തിന്റെ അടുത്തായാണ് അപകടം നടന്നത്. നദിയില്‍ കുളിക്കാനിറങ്ങിയ ഉടന്‍ എല്ലാവരും മുങ്ങുകയായിരുന്നു.

അപകടം നടന്നയുടന്‍ ഫയര്‍ഫോഴ്‌സും പൊലീസും സംഭവ സ്ഥലത്തെത്തി. എന്നാല്‍ രണ്ടു മണിക്കൂറിനു ശേഷമാണ് മൃതദേഹങ്ങള്‍ കണ്ടെത്താനായത്.

കമലേഷ് പട്ടേല്‍(22), അങ്കിത് പട്ടേല്‍(21), യാഷ് പട്ടേല്‍(20), ചേതന്‍ ഭട്ട്(20), വികാസ് പട്ടേല്‍(21), ജയേഷ് പട്ടേല്‍(21) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിരിക്കുകയാണ്. അപകടമരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Top