മകളെ ക്രൂരമായി പീഡിപ്പിച്ച് കൊന്ന അച്ഛന് വധശിക്ഷ

CHILD-RAPE

ഭോപ്പാല്‍: 6 വയസുകാരിയായ മകളെ ക്രൂരമായി പീഡിപ്പിച്ച് കൊന്ന അച്ഛന് വധശിക്ഷ. കുറ്റവാളിയായ അച്ഛന് ഭാര്യയെ വിശ്വാസം ഇല്ലായിരുന്നെന്നും മകളുടെ പിതൃത്വത്തില്‍ സംശയമുണ്ടായിരുന്നെന്നുമായിരുന്നു പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞത്.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് സംഭവം. കുട്ടിയെ ക്രൂരമായി കൊന്നതിന് ശേഷം കെട്ടിത്തൂക്കി. കുട്ടി ബലാത്സംഗത്തിന് ഇരയായിട്ടുണ്ടെന്നും, ക്രൂര പീഡനം നേരിട്ടിട്ടുണ്ടെന്നും, കൊലപ്പെടുത്തിയെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിഞ്ഞിരുന്നു. പോക്‌സോ, കൊലപാതകം, വധശിക്ഷ എന്നീ വകുപ്പുകളുടെ അടിസ്ഥാനത്തിലാണ് കുറ്റവാളിക്ക് മേല്‍ വധശിക്ഷ ചുമത്തിയത്.

‘സാക്ഷികള്‍ ഇടയ്ക്ക് വെച്ച് കൂറുമാറിയെങ്കിലും, ശാസ്ത്രീയ തെളിവുകളാണ് ഞങ്ങളെ കുറ്റവാളിയെ കണ്ടെത്താന്‍ സഹായിച്ചത്’ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ രാജേന്ദ്ര കുമാര്‍ പറഞ്ഞു. ഈ കേസ് കൂടി ചേര്‍ന്നപ്പോള്‍ ഈ വര്‍ഷം പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കെതിരെ നടന്ന കുറ്റകൃത്യങ്ങളുടെ എണ്ണം 21 ആയി ഉയര്‍ന്നിട്ടുള്ളതായും അദ്ദേഹം പറഞ്ഞു.

Top