ആറ് വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പിതാവിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും

ന്യൂഡൽഹി : ഡൽഹിയിൽ ആറു വയസുകാരിയെ പീഡിപ്പിച്ച കേസിൽ പിതാവിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. ഡൽഹി ഹൈക്കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക. കോടതിയുടെ ഇടപെടലിനെ തുടർന്നാണ് കുട്ടിയുടെ പിതാവിനെതിരെ പോക്‌സോ വകുപ്പ് ചുമത്തി കേസെടുത്തതെന്ന് കുട്ടിയുടെ അമ്മ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു .

ഡൽഹിയിലെ മലയാളി കുടുംബത്തിലാണ് സംഭവം നടന്നത്. സാകേത് കോടതിയുടെ ഇടപെടലിനെ തുടർന്നാണ് പീഡനത്തിനിരയായ കുട്ടിയുടെ പിതാവിനെതിരെ കേസെടുത്തത്. പ്രതി നിലവിൽ ഒളിവിലാണ്. ഡൽഹി പൊലീസ് പ്രതിക്കായി അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനിടയിൽ സാകേത് കോടതിയിൽ പ്രതി നൽകിയ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. ഇതിനെ തുടർന്നാണ് പ്രതി മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയിലേക്ക് നീങ്ങിയത്. ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും.

Top