മദ്യ ലഹരിയില്‍ ഡ്രൈവിങ്; ഇന്നോവ വാനില്‍ ഇടിച്ചു; ആറ് മരണം

ലഖ്‌നൗ: ഉത്തർപ്രദേശിൽ വാഹനാപകടത്തിൽ ആറ് പേർ മരിച്ചു. ഏഴ് പേർക്ക് പരിക്കേറ്റു. യുപിയിലെ ബാന്ദയിലാണ് അപകടം. ഇന്നോവ കാർ ടെംപോ വാനിൽ ഇടിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.കാർ ഡ്രൈവർ മദ്യ ലഹരിയിലാണ് വണ്ടി ഓടിച്ചത്. ഇയാളെ കസ്റ്റഡിയിലെടുത്തതായി പൊലീസ് വ്യക്തമാക്കി.

Top