സംസ്ഥാനത്ത് ഇന്ന് ആറ് പുതിയ കോവിഡ് ഹോട്ട്സ്പോട്ടുകള്‍ കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ആറ് പ്രദേശങ്ങളെ കൂടി കോവിഡ് ഹോട്ട്സ്പോട്ട് പട്ടികയിലുള്‍പ്പെടുത്തി.കാസര്‍കോട് 3, പാലക്കാട് രണ്ട് പഞ്ചായത്തുകള്‍, കോട്ടയത്തെ ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റി എന്നിവയാണ് പുതിയ ഹോട്ട്സ്പോട്ടുകള്‍. ഇതോടെ സംസ്ഥാനത്തെ ആകെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 82 ആയി ഉയര്‍ന്നു.

അതേസമയം സംസ്ഥാനത്ത് ഇന്ന് 84 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തതില്‍ വെച്ച് ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

കാസര്‍ഗോഡ് 18 പേര്‍ക്കും പാലക്കാട് 16 പേര്‍ക്കും കണ്ണൂര്‍ 10 പേര്‍ക്കും മലപ്പുറത്ത് 8 പേര്‍ക്കും തിരുവനന്തപുരം, തൃശ്ശൂര്‍ ജില്ലകളില്‍ ഏഴ് പേര്‍ക്കും കോഴിക്കോട് , പത്തനംതിട്ട ജില്ലകളില്‍ 6 പേര്‍ക്കും കോട്ടയത്ത് 3 പേര്‍ക്കും കൊല്ലം,ഇടുക്കി,ആലപ്പുഴ ജില്ലകളില്‍ ഒരാള്‍ക്ക് വീതവുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

Top