ജമ്മു കശ്മീരില്‍ മേഘവിസ്‌ഫോടനം; ആറ് മരണം, നിവധിപ്പേരെ കാണാതായി

ജമ്മുകശ്മീര്‍: ജമ്മുകശ്മീരിലെ ദോഡ ജില്ലയില്‍ ഇന്ന് രാവിലെയുണ്ടായ മേഘവിസ്‌ഫോടനത്തില്‍ ആറ്‌ മരണം, നിരവധി പേരെ കാണാതായിട്ടുണ്ട്.

അനേകം വീടുകളും, കടകളും ഒലിച്ചുപോയി, ഒരു സ്‌ക്കൂള്‍ കെട്ടിടവും നശിച്ചിട്ടുണ്ട്. പുറത്തുകടക്കാന്‍ വഴിയില്ലാതെ അനവധിപേര്‍ ഇവിടെ കുടുങ്ങിക്കിടക്കുകയാണ്.

കഴിഞ്ഞ ആഴ്ച മുതല്‍ ദോഡയില്‍ കനത്ത മഴ തുടരുകയാണ്. അധികൃതരെല്ലാം അടിയന്തിര രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നതിനാല്‍ എത്ര പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടെന്നോ എത്രത്തോളം നാശനഷ്ടങ്ങളുണ്ടായെന്നോ തിട്ടപ്പെടുത്തുവാന്‍ സാധിച്ചിട്ടില്ല.

പലരും ഇപ്പോഴും അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയാണെന്നാണ് സൂചന. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അപകടത്തെ തുടര്‍ന്ന് ജമ്മു-ശ്രീനഗര്‍ ദേശീയപാത അടച്ചിട്ടിരിക്കുകയാണ്.

Top