ഉത്തര്‍പ്രദേശില്‍ ബസ് പാഞ്ഞു കയറി അപകടം ; വിദ്യാര്‍ഥികളടക്കം ഏഴുപേര്‍ മരിച്ചു

accident

കനൗജ്: ഉത്തര്‍പ്രദേശ് ആഗ്ര ലക്‌നോ എക്‌സ്പ്രസ്‌വേയില്‍ കനൗജിനടുത്ത് ബസ് പാഞ്ഞു കയറി അപകടം. വിദ്യാര്‍ഥികളടക്കം ഏഴുപേര്‍ മരിച്ചു. ആറ് വിദ്യാര്‍ഥികളും ഒരു അധ്യാപകനുമാണ് മരിച്ചത്. രണ്ടു പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. പുലര്‍ച്ചെ നാലിനാണ് സംഭവം നടന്നത്.

വിദ്യാര്‍ഥികളടക്കം ഒമ്പതു പേരുടെ ദേഹത്തുകൂടെയാണ് ബസ് കയറിയിറങ്ങിയത്. ആറു പേര്‍ സംഭവ സ്ഥലത്തും ഒരാള്‍ ആശുപത്രിയില്‍ വച്ചുമാണ് മരിച്ചത്. ഒരു ബസില്‍ നിന്ന് മറ്റൊന്നിലേക്ക് ഡീസല്‍ നിറക്കുന്നതിനിടെ ഇവരെ കടന്നുപോയ മറ്റൊരു ബസാണ് അപകടം വരുത്തിയത്.

അതേസമയം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംഭവത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് രണ്ട് ലക്ഷം രൂപയും പരുക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും നഷ്ടപരിഹാരം നല്‍കുമെന്ന് അറിയിച്ചു.

Top