ന്യൂകാസ്റ്റില്‍ ഈദ് ആഘോഷത്തിനിടെയിലേക്ക് കാര്‍ പാഞ്ഞു കയറി, ആറു പേര്‍ക്കു പരിക്ക്

ന്യൂകാസ്റ്റില്‍: ഇംഗ്ലണ്ടിലെ ന്യൂകാസ്റ്റില്‍ ഈദുല്‍ ഫിത്വര്‍ ആഘോഷ ചടങ്ങിനിടയിലേക്ക് കാര്‍ പാഞ്ഞു കയറി ആറു പേര്‍ക്കു പരിക്കേറ്റു.

ഞായറാഴ്ച രാവിലെ വെസ്റ്റ്‌ഗെയിറ്റ് സ്‌പോര്‍ട്ട്‌സ് സെന്ററിനോട് ചേര്‍ന്നാണ് സംഭവമുണ്ടായത്.

പരിക്കേറ്റവരില്‍ മുന്നു കുട്ടികളും ഉള്‍പ്പെടുന്നു. കാര്‍ ഡ്രൈവറെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു.

സംഭവത്തിനു പിന്നില്‍ ഭീകരാക്രമണ ബന്ധമില്ലെന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തല്‍.

Top