കശ്മീരിലെ മാതാ വൈഷ്‌ണോ ദേവി ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലുംപെട്ട് ആറു പേര്‍ മരിച്ചു

കശ്മീര്‍: ജമ്മു കശ്മീരിലെ കത്രയിലെ മാതാ വൈഷ്‌ണോ ദേവി ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലുംപെട്ട് ആറു പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു.

ഇന്നു പുലര്‍ച്ചെയാണ് സംഭവം. പരുക്കേറ്റവരുടെ എണ്ണം സ്ഥിരീകരിച്ചിട്ടില്ല. പരുക്കേറ്റവരെ നരെയ്ന ആശുപത്രിയിലേക്കു മാറ്റി. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നു പൊലീസ് അറിയിച്ചു.

Top