പശ്ചിമ ഇറാനിലെ ഭൂചലനത്തില്‍ അഞ്ഞൂറിലധികം പേര്‍ക്ക് പരുക്ക്

EARTH-QUAKE

ടെഹ്‌റാന്‍: പശ്ചിമ ഇറാനില്‍ ഞായറാഴ്ച രാത്രിയിലുണ്ടായ ഭൂചലനത്തില്‍ അഞ്ഞൂറിലധികം പേര്‍ക്ക് പരുക്കേറ്റതായി റിപ്പോര്‍ട്ട്. റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ചലനമാണ് ഉണ്ടായത്. പരുക്കേറ്റവരില്‍ ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം.

ആളുകള്‍ പരിഭ്രാന്തരായി കെട്ടിടങ്ങള്‍ക്ക് പുറത്തിങ്ങിയിരുന്നു. ഇറാനിലെ ഇലാമായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. കുവൈത്തിലും ഇറാക്കിലെ ബാഗ്ദാദ്, കുര്‍ദിസ്ഥാന്‍ മേഖലയിലെ ഇര്‍ബില്‍ എന്നിവിടങ്ങളിലും ഭൂകമ്പത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു.

Top